ആണ്ടിയിറക്കത്ത് കണക്കുതമ്പി പദ്മനാഭൻ ഇരയുമ്മൻ അഥവാ രവിവർമ്മ തമ്പി.
ആണ്ടിയിറക്കത്ത് കണക്കുതമ്പി പദ്മനാഭൻ ഇരയുമ്മൻ അഥവാ രവിവർമ്മ തമ്പി. തിരുവിതാംകൂർ രാജകൊട്ടാരത്തിലെ ഗ്രന്ഥവരികളിലും, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ രേഖകളിലും ഇങ്ങനെയൊരു പേര് പലയിടത്തും സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ നമ്മൾ മലയാളികൾക്ക് ഈ വ്യക്തി മറ്റൊരു പേരിലാണ് സുപരിചിതൻ... ആ പേരാണ്... "ഇരയിമ്മൻ തമ്പി" 18-ാം നൂറ്റാണ്ട് മലയാളത്തിന് സമ്മാനിച്ച സംഗീത പ്രതിഭ. 239 കൊല്ലങ്ങൾക്ക് മുൻപ് ചേർത്തല വാരനാട് നടുവിലെ കോവിലകത്ത് പിറന്ന്, തിരുവിതാംകൂറിൻ്റെ രാജകവിയായ് മാറിയ മഹാൻ. സ്വാതി തിരുനാളിൻ്റെ സംഗീത ഗുരു. ആറ് ഭരണാധികാരികളുടെ കാലഘട്ടത്തിലൂടെ തിരുവിതാംകൂറിനെ അടുത്തറിഞ്ഞ കവിരാജപ്രമാണി. ''ഇരയിമ്മൻ തമ്പി" ധർമ്മരാജാ കാർത്തിക തിരുനാളിൻ്റെ കനിഷ്ഠ സഹോദര പുത്രിയുടെ മകനായ് പിറന്ന രവിവർമ്മൻ തമ്പിയെ 14-ാം വയസിൽ തിരുവിതാംകൂറിലേക്ക് കൂട്ടുന്നതും, "ഇരയിമ്മൻതമ്പി" എന്ന വിളിപ്പേര് ചാർത്തിക്കൊടുത്തതും സാക്ഷാൽ ധർമ്മരാജാവ് തന്നെയാണ്. ശേഷം "അവിട്ടം തിരുനാൾ ബാലരാമവർമ്മയ്ക്കും", "മഹാറാണി ഗൗരിലക്ഷ്മീഭായിയ്ക്കും", "റാണി ഗൗരീ പാർവതീഭായിയ്ക്കും", "സ്വാതി തിരു...