Posts

chetaman primal ചേരമാൻ പെരുമാൾ

ചേരമാൻ പെരുമാൾ മക്കയ്ക്കു പോയിട്ടുമില്ല, മുസ്ലീം മതം സ്വീകരിച്ചിട്ടുമില്ല.  തെറ്റായ ചരിത്രം സൃഷ്ടിച്ച്, അതാണ് ചരിത്രം എന്ന് സ്വയം വിശ്വസിച്ച്, അതുതന്നെ പറഞ്ഞുകൊണ്ടിരിയ്ക്കുന്നവരുടെ അറിവിലേയ്ക്കാണ് ഈ കുറിപ്പ്.  തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രത്തിൽ ഒരു മഹോത്സവം ഈ ഓഗസ്റ്റ് ഒന്നിന് നടക്കുന്നുണ്ട്. ഈ ക്ഷേത്രത്തെപ്പറ്റിയും ക്ഷേത്രത്തിന് ചേരമാൻ പെരുമാളുമായുള്ള ബന്ധത്തെപ്പറ്റിയും അറിഞ്ഞാൽ, ഈ കപടചരിത്രം തത്സമയം വീണുടയുന്നത് കാണാം. ചേരരാജവംശത്തിൻ്റെ കുടുംബക്ഷേത്രമാണ് തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം.  ഈ ഓഗസ്റ്റ് ഒന്ന് എന്നത് ചോതി നാൾ ആണ്. കർക്കടക മാസത്തിലെ ചോതി. 'കർക്കടകച്ചോതി മഹോത്സവം' എന്നാണ് ഈ ഉത്സവത്തിൻ്റെ പേര്. ആടിമാസമായതിനാൽ 'ആടിച്ചോതി മഹോത്സവം' എന്നും പേര്.  തമിഴ്നാട് മുഴുവൻ കേരളത്തിലേയ്ക്ക് ഒഴുകിവരുന്ന ക്ഷേത്രോത്സവമാണ് ഇത്.  ഇരുപത്തെട്ടാം തീയ്യതിതന്നെ, ക്ഷേത്രത്തിൽ, തമിഴ് നാട്ടുകാർ ഏറെപ്പേർ എത്തിക്കഴിഞ്ഞു.  പുരാവസ്തുവിന് കീഴിലുള്ള ഈ ക്ഷേത്രം അടിച്ചുതുടച്ച് വൃത്തിയാക്കി, പാത്രങ്ങളും നിലവിളക്കുകളും ചുറ്റുവിളക്കുകളുമെല്ലാം ക...

ഭോജ്പൂർ ശിവക്ഷേത്രം

https://www.facebook.com/share/p/1D8vFYYNHy/ ഭോപ്പാലിൽ നിന്നും ഏകദേശം 28 കിലോമീറ്റർ അകലെ, മധ്യപ്രദേശിലെ ഭോജ്പൂർ എന്ന ഗ്രാമത്തിൽ ബെത്വ നദിക്കരയിലാണ് പ്രശസ്തമായ ഭോജ്പൂർ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത് പതിനൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഈ ക്ഷേത്രത്തിന്റെ നിർമ്മാണം പെട്ടെന്ന് നിലച്ചുപോയി. അതിനാൽ ഇതിന് ഗോപുരമോ  മണ്ഡപമോ ഇല്ല. പെട്ടെന്നുണ്ടായ യുദ്ധങ്ങളോ, വിഭവങ്ങളുടെ കുറവോ, രാജാ ഭോജിന്റെ മരണമോ ആയിരിക്കാം ഇതിന് കാരണം എന്ന് കരുതപ്പെടുന്നു. ഭാരമുള്ള വലിയ കല്ലുകൾ മുകളിലേക്ക് എത്തിക്കാൻ നിർമ്മിച്ച വലിയൊരു മൺപാത ക്ഷേത്രത്തിന് പിന്നിൽ ഇപ്പോഴുമുണ്ട്. പുരാതന ഇന്ത്യയിൽ ഇത്തരം പാത അവശേഷിക്കുന്ന ഒരേയൊരു ക്ഷേത്രമാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏകശിലാ ശിവലിംഗങ്ങളിലൊന്നിന് പ്രശസ്തമാണ്. #temples #ShivaTemple #hinduism #bhopal #archeology #indian

ബേലൂരിലെ ചെന്നകേശവ ക്ഷേത്രം

Image
നൂറ്റാണ്ടുകൾക്ക് മുൻപ് കല്ലിൽ കൊത്തിയ ഒരു ശില്പം ഇന്നത്തെ ആധുനിക ശാസ്ത്രലോകത്തെപ്പോലും അമ്പരപ്പിക്കുന്നുവെങ്കിൽ, ആ രഹസ്യം എന്തായിരിക്കും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായ ഒരു ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം ഇതാണ്. കർണാടകയിലെ ചരിത്രപ്രസിദ്ധമായ ഹൊയ്‌സാല ക്ഷേത്രങ്ങൾ (പ്രത്യേകിച്ച് ബേലൂരിലെ ചെന്നകേശവ ക്ഷേത്രം) പന്ത്രണ്ടാം നൂറ്റാണ്ടിലെ വാസ്തുവിദ്യയുടെ വിസ്മയങ്ങളാണ്. അടുത്തിടെ ഒരു വിദേശ വ്ലോഗർ ഈ ക്ഷേത്രം സന്ദർശിക്കുകയും, അവിടുത്തെ ഒരു ശില്പം ടെലിസ്കോപ്പിലൂടെ നോക്കുന്നതായി അവകാശപ്പെട്ട് ഒരു വീഡിയോ പങ്കുവെക്കുകയും ചെയ്തു. ഗലീലിയോ ടെലിസ്കോപ്പ് കണ്ടുപിടിക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ പുരാതന ഇന്ത്യയിൽ ടെലിസ്കോപ്പുകൾ ഉപയോഗിച്ചിരുന്നു എന്ന തരത്തിൽ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചു. എന്നാൽ ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും ഈ അവകാശവാദത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞു. ശില്പത്തിന്റെ കൈയിലുള്ളത് ടെലിസ്കോപ്പല്ലെന്നും, അതൊരു പരമ്പരാഗത 'ബ്ലോപൈപ്പ്' (Blowpipe) ആണെന്നും അവർ വ്യക്തമാക്കി. അക്കാലത്ത് ഇതൊരു സംഗീതോപകരണമായോ അല്ലെങ്കിൽ ചെറിയ അമ്പുകൾ എെയ്...

വസിഷ്ഠേശ്വരർ ക്ഷേത്രം

*_🛕ക്ഷേത്ര പരിചയം BGG യിലൂടെ🛕_* *_🚩24 മിനുട്ടു കൂടുമ്പോള്‍ സ്വയം അഭിഷേകം നടക്കുന്ന അത്ഭുത ക്ഷേത്രം_* *തമിഴ്നാട്ടിലെ തഞ്ചാവൂരിലെ അത്ഭുത ക്ഷേത്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരിടമാണ് വസിഷ്ഠേശ്വരർ ക്ഷേത്രം.*  *കാവേരി നദിയോട് ചേർന്നാണ് ഈ ക്ഷേത്രമുള്ളത്. അതിനാൽ തേൻകുടി തിട്ടൈ എന്നും ഇതിനു പേരുണ്ട്. തിട്ടൈ എന്നാൽ തമിഴിൽ മൺകൂന, ഉയർന്നിരിക്കുന്ന ഇടം എന്നൊക്കെയാണ് അർഥം.* *ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഓരോ 24 മിനിറ്റിലും ഓരോ തുള്ളി ജലം വീതം ജലാഭിഷേകം നടക്കുന്ന ശിവലിംഗം. മേൽക്കൂരയിൽ നിന്നും ഓരോ 24 മിനിറ്റ് (ഒരു നാഴിക) നേരം കൂടുമ്പോൾ കൃത്യം ഒരുതുള്ളി വെള്ളം വീതം ശിവലിംഗത്തിലേക്ക് എത്തുന്നു.* *ഇവിടുത്തെ ശിവലിംഗത്തിനു മേലെയുള്ള ക്ഷേത്ര വിമാനയിൽ (മേല്‍ക്കൂരയില്‍) ഒരു ദ്വാരം മാത്രമാണുള്ളത്. എങ്ങനെയാണ് അവിടെ നിന്നും ഓരോ നാഴികയിലും ഒരു തുള്ളി വെള്ളം മാത്രം എത്തുന്നത് എന്നത്  ഇന്നും പിടികിട്ടാത്ത രഹസ്യമാണ്.* *ക്ഷേത്രവിമാനയിൽ അത്ഭുത ശക്തികളുള്ള സൂര്യകാന്തക്കലും ചന്ദ്രകാന്തക്കല്ലും സ്ഥാപിച്ചിട്ടുണ്ടത്രെ. ഇവ അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുത്ത് അതിനെ കൃത്യം ഒരു തുള്ളി ജലമാക്...

നേമം തളിയാദിച്ചപുരം ശ്രീ മഹാദേവർ ക്ഷേത്രം

Image
*നേമം തളിയാദിച്ചപുരം ശ്രീ മഹാദേവർ ക്ഷേത്രം* തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം-കന്യാകുമാരി ദേശീയ പാതയിൽ നേമം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ തെക്കുമാറിയുള്ള  ശിവൻകോവിൽ റോഡിലാണ് തളിയാദിച്ചപുരം ശ്രീ മഹാദേവർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.  ത്രിമൂര്‍ത്തികളില്‍ സംഹാരമൂര്‍ത്തിയായ ശിവന്‍ പ്രധാന പ്രതിഷ്ഠയായിട്ടുള്ള  നേമത്തെ  പുരാതന ക്ഷേത്രങ്ങളിലൊന്നാണ്  തളിയാദിച്ചപുരം ശ്രീ മഹാദേവർ ക്ഷേത്രം.  തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ അധീനതയിലുള്ള ക്ഷേത്രമാണ്.  നേമം തളിയാദിച്ചപുരം സ്വയംഭു ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ആണ്ടുതോറുമുള്ള  മഹാശിവരാത്രി മഹോത്സവം  കുംഭമാസത്തിൽ 3 ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്. ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപാടിൻറെയും ക്ഷേത്ര മേൽശാന്തി ശ്രീ.പി. ശങ്കരൻ നമ്പൂതിരി അവർകളുടെയും മുഖ്യകാർമ്മികത്വത്തിലാണ്  ശിവരാത്രിദിനം  മഹാരുദ്രാഭിഷേകം, ലക്ഷാർച്ചന, യാമപൂജ , പുഷ്പാഭിഷേകം  തുടങ്ങിയ  പൂജകളും  ആരാധനയും നടത്തുന്നത്. ശിവരാത്രി ദിവസം  നടത്തുന്ന യാമപൂജ വളരെ വിശേഷപ്പെട്ടതാണ്. രാത്രി എട്ടര, പതിനൊന്ന്, ഒന്നര,...

കാഫിർകോട്ട

Image
*കാഫിർകോട്ടിലെ നിശബ്ദ സാക്ഷ്യങ്ങളും ഭാരതത്തിന്റെ ഉൾക്കരുത്തും*    പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ സിന്ധുനദിക്കരയിൽ തലയുയർത്തി നിൽക്കുന്ന കാഫിർകോട്ട് ക്ഷേത്രസമുച്ചയങ്ങൾ കേവലം കല്ലും മണ്ണും മാത്രമല്ല, മറിച്ച് ഒരു വലിയ നാഗരികതയുടെ ദയനീയമായ അന്ത്യത്തിന്റെ അടയാളങ്ങളാണ്. എട്ടാം നൂറ്റാണ്ടിൽ ഇന്നത്തെ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഭരിച്ചിരുന്ന ഹിന്ദു ഷാഹി രാജാക്കന്മാരുടെ കാലത്താണ് അതിമനോഹരമായ ഈ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടത്. അന്ന് ആ പ്രദേശം വിജ്ഞാനത്തിന്റെയും ഹൈന്ദവ സംസ്‌കാരത്തിന്റെയും കേന്ദ്രമായിരുന്നു. എന്നാൽ പത്താം നൂറ്റാണ്ടിന്റെ അവസാനത്തോടെ സബക്താജിന്റെയും പിന്നീട് മഹ്മൂദ് ഗസ്‌നിയുടെയും നേതൃത്വത്തിൽ നടന്ന ഇസ്ലാമിക അധിനിവേശങ്ങൾ ഈ പവിത്രഭൂമിയെ തകർത്തെറിഞ്ഞു. വമ്പിച്ച സൈനിക നീക്കങ്ങളിലൂടെയും നിർബന്ധിത മതപരിവർത്തനത്തിലൂടെയും അവിടെയുണ്ടായിരുന്ന ഹൈന്ദവ ജനതയെ അടിച്ചമർത്തുകയും അവിടുത്തെ ക്ഷേത്രങ്ങളെ "കാഫിറുകളുടെ ദേശം" (കാഫിർകോട്ട്) എന്ന് മുദ്രകുത്തി ഉപേക്ഷിക്കപ്പെട്ട നിലയിലാക്കുകയും ചെയ്തു. ഇന്ന് പാകിസ്ഥാനിൽ ഈ ക്ഷേത്രങ്ങൾ സംരക്ഷണമില്ലാതെ നശിക്കുമ്പോൾ, അത് ഓർമ്മിപ്പിക്കുന്നത് ചരിത്ര...

കക്കാട് കണ്ഠൻ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

Image
*_🚩കക്കാട് കണ്ഠൻ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം_ * *തിരുവനന്തപുരം നഗരമധ്യത്തിൽ ആയുർവേദ കോളേജ് ജംഗ്ഷനിൽ നിന്നും MG റോഡ് വഴി 150 മീറ്റർ വടക്കോട്ട് നടന്നാൽ റോഡിന്റെ കിഴക്ക് വശത്തായി 'കക്കാട് കണ്ഠൻ ശ്രീ ധർമ്മശാസ്താ ക്ഷേത്ര' കവാടം കാണാം. പുരാതനമായ ചെറിയൊരു ക്ഷേത്രമാണ്.*  *ശനിദോഷനിവാരണത്തിന് പ്രസിദ്ധിയാർജിച്ച ക്ഷേത്രമാണ് കക്കാട് കണ്ഠൻ ശ്രീ ധർമ്മശാസ്താ  ക്ഷേത്രം. ശനീശ്വരനായ ശാസ്‌താവിന്റെ അനുഗ്രഹത്തിനായി നടത്തുന്ന നീരാഞ്ജന വഴിപാട്, നാഗരൂട്ട്, മൃത്യുഞ്ജയ ഹോമം എന്നിവ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്. ശനിദശയിലെ ദോഷങ്ങൾ, ഏഴരശനി, കണ്ടകശനി, അഷ്ടമശനി തുടങ്ങിയ ദോഷങ്ങൾ മാറ്റി സമാധാനവും, സുഖഐശ്വര്യങ്ങളും കൈവരുത്തുവാൻ വേണ്ടിയുള്ള  വഴിപാടുകൾ  നടത്തുവാൻ  ധാരാളം ഭക്തജനങ്ങൾ ഇവിടെ എത്തിച്ചേരുന്നു.* *വിശ്വാസത്തിന്റെ ചരിത്രപരമായ പ്രാധാന്യമുള്ള ഈ ക്ഷേത്രം പൗരാണിക പാരമ്പര്യങ്ങളുടെ സാക്ഷ്യപത്രമായി ആരുടെയും ശ്രദ്ധയിൽ പെടാതെ നിലകൊള്ളുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നത്.*