കക്കാട് കണ്ഠൻ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

*_🚩കക്കാട് കണ്ഠൻ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം_*

*തിരുവനന്തപുരം നഗരമധ്യത്തിൽ ആയുർവേദ കോളേജ് ജംഗ്ഷനിൽ നിന്നും MG റോഡ് വഴി 150 മീറ്റർ വടക്കോട്ട് നടന്നാൽ റോഡിന്റെ കിഴക്ക് വശത്തായി 'കക്കാട് കണ്ഠൻ ശ്രീ ധർമ്മശാസ്താ ക്ഷേത്ര' കവാടം കാണാം. പുരാതനമായ ചെറിയൊരു ക്ഷേത്രമാണ്.* 

*ശനിദോഷനിവാരണത്തിന് പ്രസിദ്ധിയാർജിച്ച ക്ഷേത്രമാണ് കക്കാട് കണ്ഠൻ ശ്രീ ധർമ്മശാസ്താ  ക്ഷേത്രം. ശനീശ്വരനായ ശാസ്‌താവിന്റെ അനുഗ്രഹത്തിനായി നടത്തുന്ന നീരാഞ്ജന വഴിപാട്, നാഗരൂട്ട്, മൃത്യുഞ്ജയ ഹോമം എന്നിവ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്. ശനിദശയിലെ ദോഷങ്ങൾ, ഏഴരശനി, കണ്ടകശനി, അഷ്ടമശനി തുടങ്ങിയ ദോഷങ്ങൾ മാറ്റി സമാധാനവും, സുഖഐശ്വര്യങ്ങളും കൈവരുത്തുവാൻ വേണ്ടിയുള്ള  വഴിപാടുകൾ  നടത്തുവാൻ  ധാരാളം ഭക്തജനങ്ങൾ ഇവിടെ എത്തിച്ചേരുന്നു.*

*വിശ്വാസത്തിന്റെ ചരിത്രപരമായ പ്രാധാന്യമുള്ള ഈ ക്ഷേത്രം പൗരാണിക പാരമ്പര്യങ്ങളുടെ സാക്ഷ്യപത്രമായി ആരുടെയും ശ്രദ്ധയിൽ പെടാതെ നിലകൊള്ളുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നത്.*

Comments

Popular posts from this blog

നടയടച്ചാൽ ക്ഷേത്രദർശനം പാടില്ല

ഭക്തന്_കാവൽ_ഭഗവാൻ

സുബ്രഹ്മണ്യ സ്തുതി