നേമം തളിയാദിച്ചപുരം ശ്രീ മഹാദേവർ ക്ഷേത്രം
*നേമം തളിയാദിച്ചപുരം ശ്രീ മഹാദേവർ ക്ഷേത്രം*
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം-കന്യാകുമാരി ദേശീയ പാതയിൽ നേമം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ തെക്കുമാറിയുള്ള ശിവൻകോവിൽ റോഡിലാണ് തളിയാദിച്ചപുരം ശ്രീ മഹാദേവർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ത്രിമൂര്‍ത്തികളില്‍ സംഹാരമൂര്‍ത്തിയായ ശിവന്‍ പ്രധാന പ്രതിഷ്ഠയായിട്ടുള്ള നേമത്തെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് തളിയാദിച്ചപുരം ശ്രീ മഹാദേവർ ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ അധീനതയിലുള്ള ക്ഷേത്രമാണ്.
നേമം തളിയാദിച്ചപുരം സ്വയംഭു ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ആണ്ടുതോറുമുള്ള മഹാശിവരാത്രി മഹോത്സവം കുംഭമാസത്തിൽ 3 ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്. ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപാടിൻറെയും ക്ഷേത്ര മേൽശാന്തി ശ്രീ.പി. ശങ്കരൻ നമ്പൂതിരി അവർകളുടെയും മുഖ്യകാർമ്മികത്വത്തിലാണ് ശിവരാത്രിദിനം മഹാരുദ്രാഭിഷേകം, ലക്ഷാർച്ചന, യാമപൂജ , പുഷ്പാഭിഷേകം തുടങ്ങിയ പൂജകളും ആരാധനയും നടത്തുന്നത്. ശിവരാത്രി ദിവസം നടത്തുന്ന യാമപൂജ വളരെ വിശേഷപ്പെട്ടതാണ്. രാത്രി എട്ടര, പതിനൊന്ന്, ഒന്നര, നാല്, ആറര എന്നീ സമയങ്ങളിലാണ് യാമപൂജ നടത്താറുള്ളത്. ഒരു ശിവരാത്രിയിൽ അഞ്ചു യാമപൂജകളിൽ പങ്കെടുത്താൽ അത് ആയിരം സോമവാര വൃതം എടുക്കുന്നതിനു തുല്യമാണെന്നാണ് വിശ്വാസം. രാത്രി വിശേഷാൽ അഭിഷേകം അർച്ചനയും പൂജകളുമെല്ലാം നടത്തുന്നത് ഇടയ്ക്കവാദ്യത്തോടുകൂടിയാണ്.
ജന്മജന്മാന്തരപാതകങ്ങളിൽ നിന്നും മുക്തി നേടുവാൻ മഹത്വമേറിയ പഞ്ചാക്ഷരിയിൽ നടക്കുന്ന അഖണ്ഡനാമത്തിൽ പങ്കെടുക്കുവാനും, തിരുനടയിൽ വന്ന് മഹാദേവൻറെ അനുഗ്രഹം വാങ്ങി നിർവൃതി നേടുവാനും ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിച്ചേരുന്നത്.
.കടപ്പാട്
സോഷ്യൽ മീഡിയ
Comments
Post a Comment