വസിഷ്ഠേശ്വരർ ക്ഷേത്രം
*_🛕ക്ഷേത്ര പരിചയം BGG യിലൂടെ🛕_*
*_🚩24 മിനുട്ടു കൂടുമ്പോള്‍ സ്വയം അഭിഷേകം നടക്കുന്ന അത്ഭുത ക്ഷേത്രം_*
*തമിഴ്നാട്ടിലെ തഞ്ചാവൂരിലെ അത്ഭുത ക്ഷേത്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരിടമാണ് വസിഷ്ഠേശ്വരർ ക്ഷേത്രം.*
*കാവേരി നദിയോട് ചേർന്നാണ് ഈ ക്ഷേത്രമുള്ളത്. അതിനാൽ തേൻകുടി തിട്ടൈ എന്നും ഇതിനു പേരുണ്ട്. തിട്ടൈ എന്നാൽ തമിഴിൽ മൺകൂന, ഉയർന്നിരിക്കുന്ന ഇടം എന്നൊക്കെയാണ് അർഥം.*
*ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഓരോ 24 മിനിറ്റിലും ഓരോ തുള്ളി ജലം വീതം ജലാഭിഷേകം നടക്കുന്ന ശിവലിംഗം. മേൽക്കൂരയിൽ നിന്നും ഓരോ 24 മിനിറ്റ് (ഒരു നാഴിക) നേരം കൂടുമ്പോൾ കൃത്യം ഒരുതുള്ളി വെള്ളം വീതം ശിവലിംഗത്തിലേക്ക് എത്തുന്നു.*
*ഇവിടുത്തെ ശിവലിംഗത്തിനു മേലെയുള്ള ക്ഷേത്ര വിമാനയിൽ (മേല്‍ക്കൂരയില്‍) ഒരു ദ്വാരം മാത്രമാണുള്ളത്. എങ്ങനെയാണ് അവിടെ നിന്നും ഓരോ നാഴികയിലും ഒരു തുള്ളി വെള്ളം മാത്രം എത്തുന്നത് എന്നത് ഇന്നും പിടികിട്ടാത്ത രഹസ്യമാണ്.*
*ക്ഷേത്രവിമാനയിൽ അത്ഭുത ശക്തികളുള്ള സൂര്യകാന്തക്കലും ചന്ദ്രകാന്തക്കല്ലും സ്ഥാപിച്ചിട്ടുണ്ടത്രെ. ഇവ അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുത്ത് അതിനെ കൃത്യം ഒരു തുള്ളി ജലമാക്കി മാറ്റുന്നതാണ് ഇവിടെ ഇങ്ങനെ സംഭവിക്കുന്നതിനുള്ള കാരണം എന്നാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവിടെ ഈ അത്ഭുതം നടന്നുകൊണ്ടേയിരിക്കും.*
*സാധാരണ കാണുന്ന ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രത്തിന്റെ തറ മുതൽ മേൽക്കൂര വരെ പൂർണ്ണമായും കല്ലുകൊണ്ട് മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്.*
*ക്ഷേത്ര ഐതീഹ്യം ഇങ്ങനെ:*
*പ്രളയ കാലത്ത് ലോകം മുഴുവൻ മുങ്ങിക്കൊണ്ടിരുന്നപ്പോൾ ബ്രഹ്മാവും വിഷ്ണുവും രക്ഷയ്ക്കായി സുരക്ഷിതമായ ഒരിടത്തിനായി കുറേ നടന്ന അവർ ഒരു മൺകൂനയും അതിലുയർന്നിരിക്കുന്ന ഒരു ശിവലിംഗവും കണ്ടെത്തി.*
*ആ സ്ഥലം മാത്രമായിരുന്നു അന്നു പ്രളയത്തിൽ മുങ്ങിപ്പോകാതിരുന്നത്. തങ്ങൾക്കു ലഭിച്ച അനുഗ്രഹത്തിനു പ്രതിഫലമായി അവർ ശിവന് പൂജകളർപ്പിച്ചു. സംപ്രീതനായ ശിവൻ പ്രത്യക്ഷപ്പെട്ട് അവരെ അനുഗ്രഹിക്കുകയും ചെയ്തു.*
*അങ്ങനെ ഏതു മഹാപ്രളയം വന്നാലും ഒരിക്കലും വെള്ളത്തിനടിയിലാവാത്ത ഏക ക്ഷേത്രമായി വസിഷ്‌ഠേശ്വര ക്ഷേത്രം മാറി എന്നാണ് വിശ്വാസം.*
*(കടപ്പാട്)*
*🐋🐢🦏 🦁 BGG 🦁 🦏🐢🐋*
Comments
Post a Comment