Posts

Showing posts from November, 2025

സുബ്രഹ്മണ്യ സ്തുതി

സുബ്രഹ്മണ്യ സ്തുതി 💛* 🙏🦚❤️🙏🦚❤️ ഷഡാനനം കുങ്കുമരക്തവര്‍ണ്ണം മഹാമതിം ദിവ്യമയൂരവാഹനം രുദ്രസ്യസൂനും സുരസൈന്യനാഥം ഗുഹം സദാഹം ശരണം പ്രപദ്യേ  സ്കന്ദായ കാര്‍ത്തികേയായ, പാര്‍വ്വതീ നന്ദനായ ച മഹാദേവകുമാരായ സുബ്രഹ്മണ്യായതേ നമഃ  ശക്തിഹസ്തം വിരൂപാക്ഷം ശിഖിവാഹം ഷഡാനനം ദാരുണം രിപുരോഗഘ്നം ഭാവയേല്‍ കുക്കുടധ്വജം  ആശ്ചര്യവീര്യം സുകുമാരരൂപം തേജസ്വിനം ദേവഗണാഭിവന്ദ്യം ഏണാങ്കതേജം ഗൗരീതനയം കുമാരം സ്കന്ദം വിശാഖം സതതം നമാമി  കനകകുണ്ഡലമണ്ഡിതഷണ്‍മുഖം കനകരാജി വിരാജിതലോചനം നിശിതശസ്ത്രശരാസനധാരിണം ശരവണോദ്ഭവമീശസുതം ഭജേ.  ഓം ശരവണ ഭവായ നമഃ 💛💛💛💛💛💛💛💛💛💛

ക്ഷേത്രങ്ങളിൽ പ്രവേശിക്കുമ്പോഴും തിരിച്ചിറങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊടിമരവും വലിയ ബലിക്കല്ലും ഉള്ക്ത്ങ് പ്രവേശിക്കുമ്പോഴും തിരിച്ചിറങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..! കൊടിമരവും വലിയ ബലിക്കല്ലും ഉള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കുമ്പോൾ ആദ്യം ക്ഷേത്രത്തിന് പുറത്തുവെച്ച് ചെരിപ്പും ചേർപ്പുമൊക്കെ നീക്കി കൈ, മുഖം, കാൽ തുടങ്ങിയവ ശുദ്ധമാക്കി മനം ശാന്തമാക്കി ഭഗവാന്റെ നാമസ്മരണയോടെ പ്രവേശിക്കുന്നതാണ് ഉചിതം. ആദ്യം കൊടിമരത്തിന്റെ സമീപത്തെത്തുമ്പോൾ അതിനെ നേരിട്ട് തൊടാതെ, ദൈവശക്തിയുടെ പ്രതീകമായി കണക്കാക്കി ചെറുതായി നമസ്കരിച്ച് വലത് വശം വഴിയാണ് പ്രദക്ഷിണപഥത്തിൽ ചുറ്റി മുന്നോട്ട് നീങ്ങേണ്ടത്. തുടർന്ന് വലിയ ബലിക്കല്ല് വരെ ഭക്തിഭാവത്തോടെ എത്തുകയും ബലിക്കല്ല് ദേവതയ്ക്കുള്ള ശക്തിസമർപ്പണസ്ഥലമെന്ന നിലയിൽ അതിനോട് അതീവ ആദരവോടെ ചെറുനമസ്കാരം ചെയ്‌ത ശേഷം, പല ക്ഷേത്രങ്ങളിലും ഈ സ്ഥലത്ത് നിന്ന് നേരിട്ട് മുന്നോട്ട് പോകാതെ പിന്നോട്ട് തിരിഞ്ഞു അല്പം പിന്നോട്ട് നടന്നാണ് പ്രവേശനം അകത്തേക്ക് തുടരുന്നത്. ഗർഭഗൃഹത്തിലേക്ക് കടക്കുമ്പോൾ വലത് കാലാണ് ആദ്യം വയ്ക്കുന്നത്; കൈകൾ അഞ്ജലി മുട്രയിൽ ചേർത്തു ദൈവദർശനം നടത്തി, ദർശനത്തിനു ശേഷം തിരിച്ച് ഇറങ്ങുമ്പോൾ സാധ്യമെങ്കിൽ കുറച്ച് ചുവടുകൾ ദൈവത്തെ നേരിൽ ...

ശാസ്താവിന്റെ ആറ് പ്രസിദ്ധ ക്ഷേത്രങ്ങളും ദർശനഫലവും

 🌸ശാസ്താവിന്റെ ആറ് പ്രസിദ്ധ ക്ഷേത്രങ്ങളും ദർശനഫലവും🌸 🌸ഹൈന്ദവ ദൈവശാസ്ത്രപ്രകാരം കലിയുഗവരദനാണ് ധർമശാസ്താവ്. കലിയുഗത്തിലെ കൺകണ്ട ദൈവം. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ആറ് ശാസ്താക്ഷേത്രങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.  യോഗവിദ്യപ്രകാരം പ്രാധാന്യം ഉള്ളവ കൂടിയാണ് ഈ ക്ഷേത്രങ്ങൾ. ശാസ്താവ് പല കുടുംബങ്ങളുടെയും ധർമദൈവം കൂടി ആണ്. അതായത് കുലദേവതയാണ്. തെക്കേ ഇന്ത്യയിൽ ആണ് ഭൂരിപക്ഷം ശാസ്താക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. ഉത്തരേന്ത്യയിലും വിദേശത്തുമായി ആയിരത്തിൽപരം ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ട്. ഇതിൽ ശബരിമല അയ്യപ്പക്ഷേത്രത്തില്‍ മാത്രം ബാധകമായ ആചാരങ്ങളുമുണ്ട്. അത് കാലാകാലമായി തുടരുന്നതാണ്. ശബരിമലയിലെ പ്രതിഷ്ഠയുടെ താന്ത്രികവിധി നൈഷ്ഠിക ബ്രഹ്മചാരിയുടേതാണ്.  യോഗവിദ്യപ്രകാരം ആജ്ഞാശക്തി കേന്ദ്രമായാണ് ശബരിമല അറിയപ്പെടുന്നത്. 🌸പാപനാശം സൂരിമുത്തിയൻ യോഗവിദ്യയിലെ മൂലാധാരചക്ര പ്രകാരം ഉള്ള ധർമശാസ്താക്ഷേത്രം തമിഴ്നാട്ടിലെ പാപനാശം എന്ന സ്ഥലത്താണ്, സൂരീമുത്തിയന്‍ എന്ന ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കരയാർ അണക്കെട്ടിനു സമീപം. കൊടും കാട്ടിലൂടെ സഞ്ചരിച്ച് ക്ഷേത്രത്തിൽ എത്താം. ശാസ്താവിന്റെ വിശ്വരൂപം അ...

ശനിദേവന് പ്രാധാന്യമുള്ള ശനി

Image
*_🚩ശനിദേവന് പ്രാധാന്യമുള്ള ശനി_* *ശനിയുടെ അധിപൻ - ശനി*  *ദേവൻ - ഹനുമാൻ, ശാസ്താവ്.* *കറുപ്പോ നീലയോ വസ്ത്രം ധരിക്കാം.* *ഇന്ദ്രനീലക്കല്ലുകളും  അണിയാം.* *ശനിയാഴ്ച വ്രതം* *ശനി ദോഷങ്ങള്‍ മാറാന്‍ വേണ്ടിയാണ് ശനിയാഴ്ച വ്രതം അനുഷ്ഠിക്കേണ്ടത്. ശാസ്താപ്രീതികരമാണ് ഈ വ്രതം. പുലര്‍ച്ചെ കുളിച്ച് ശാസ്തക്ഷേത്രദര്‍ശനം നടത്തണം. ശാസ്തസ്തുതികള്‍, ശനീശ്വരകീര്‍ത്തനങ്ങള്‍ ഇവ പാരായണം ചെയ്യുക. ശാസ്താവിന് നീരാഞ്ജനം വഴിപാടു കഴിക്കുക. തേങ്ങയുടച്ച് രണ്ടു മുറികളിലും എണ്ണയൊഴിച്ച് എള്ളുകിഴികെട്ടിയ തിരികത്തിച്ച് ശാസ്താവിന്റെ തിരുനടയില്‍ സമര്‍പ്പിക്കുന്ന വഴിപാടാണിത്.*  *നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ശനിക്ക്‌ കറുത്ത എള്ള്, ഉഴുന്ന്, എണ്ണ ഇവ വഴിപാടായി നല്‍കുക. കറുത്ത വസ്ത്രവും ശനിക്ക്‌ പ്രിയംകരമാണ്. ശനീശ്വരപൂജയും കഴിക്കുക. ഉപവാസമോ ഒരിക്കലൂണോ നിര്‍ബന്ധം.* *സൂര്യനിൽ നിന്നും ആറാമത്തെ ഗ്രഹമാണ് ശനി, വ്യാഴത്തിനു ശേഷമായി സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹവുമാണിത്. പാശ്ചാത്യർ റോമൻ ദേവനായ സാറ്റണിന്റെ നാമം ഇതിനു ചാർത്തിയിരിക്കുന്നു, ഗ്രീക്ക് ഐതിഹ്യത്തിലെ ക്രോണസും (സിയൂസിന്റെ പിതാവായ ടൈറ്റൻ), ബാബിലോണിയയിലെ ന...

വൈക്കം ക്ഷേത്രത്തിൽ കൊടി കയർ സമർപ്പിക്കുവാനുള്ള അവകാശം മുക്കുവ കുടുബത്തിന്.

Image
വൈക്കം ക്ഷേത്രത്തിൽ കൊടി കയർ സമർപ്പിക്കുവാനുള്ള അവകാശം മുക്കുവ കുടുബത്തിന്.  വൈക്കം മഹാദേവ ക്ഷേത്രത്തിൽ വൃശ്ചികമാസത്തിൽ നടക്കുന്ന അഷ്ടമി തിരുവുൽസവത്തിനും ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോൽസവത്തിനും കൊടിക്കയർ നിർമ്മിച്ച് സമർപ്പിക്കുവാനുള്ള അവകാശം പരമ്പരാഗതമായി പോളശേരി ഉന്റാശേരി ധീവരകുടുമ്പത്തിനാണ്.നൂറ്റാണ്ടുകളായി തുടർന്നുപോരുന്ന ആചാരമാണിത്.ഒരിക്കൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മ വൈക്കം ക്ഷേത്രദർശനത്തിനായി വേമ്പനാട്ട് കായൽ വഴി വരുന്നസമയം അതിഭയങ്കരമായ മഴയും കൊടുങ്കാറ്റും ഉണ്ടായി.പേമാരിയിലും വളരെ സുരക്ഷിതമായി രാജാവിനെയും പരിവാരങ്ങളെയും കരയിലെത്തിച്ച അന്നത്തെ വള്ളക്കാരനായിരുന്ന ഉന്റാശേരി തറവാട്ടുകാരണവർക്ക് മാർത്താണ്ഡവർമ്മ നേരിട്ട് കൽപ്പിച്ചനുവദിച്ച അവകാശമാണ് വൈക്കത്തപ്പന് കൊടിക്കയർ നിർമ്മിച്ച് ഉൽസവത്തിന് മുൻപായി സമർപ്പിക്കുവാനുള്ള അവകാശം.  41 ദിവസം വൃതം നോറ്റ് കുടുബാഗങ്ങൾ പട്ടും നൂലും ചകരിയും ചേർത്ത് പരമ്പരാഗതമായി കൊടി കയർ നിർമ്മിക്കുന്നു.വൈക്കം ക്ഷേത്രത്തിൽ 58മീറ്ററും ഉദയനാപുരം ക്ഷേത്രത്തിൽ 56 മീറ്ററും നീളമുള്ള കൊടിക്കയർ ആണ് സമർപ്പിക്കുക.വൈക്കം ക്ഷ...

നവപാഷാണം

Image
*നവപാഷാണം ! ഒൻപത് കൊടിയ വിഷങ്ങൾ !* വീരം , പൂരം , രസം ,  ജാതി ലിംഗം , ഗന്ധകം ,  ഗൗരീ പാഷാണം , വെള്ളെ പാഷാണം, തൊട്ടി പാഷാണം,  കന്ധം  എന്നിങ്ങനെ ഒറ്റക്ക് നിന്നാൽ മനുഷ്യൻ്റെ ജീവന്  ആപത്തായേക്കാവുന്ന ഈ ഒൻപത് മൂലികകൾ ഇന്നും അജ്ഞാതമായ ഏതോ ഒരു നിശ്ചിത അളവിൽ യോജിക്കുമ്പോൾ ഒരത്യപൂർവ്വ ദിവ്യൗഷധമായി മാറുന്നു. അവ ചേർത്ത് വെച്ച് മനുഷ്യൻ്റെ രോഗ വിമുക്തിക്കായി ഒരു വിഗ്രഹമുണ്ടാക്കി ലോക നന്മക്കായി പ്രതിഷ്ഠിക്കുന്നു. അതെ, പഴനി ദണ്ഡായുധപാണിയുടെ കാര്യാണ്.  ഇനി, ഒന്നാലോചിച്ച് നോക്കു ഒൻപത് വിഷങ്ങളാണ്. അതിനെ ഔഷധമാക്കി മാറ്റിയെടുക്കാൻ വേണ്ടത്രയും permutation & combination കഴിയുമ്പോഴേക്കും ഒരു മനുഷ്യായുസ്സ് തീരേണ്ട സമയമായിട്ടുണ്ടാകും. എന്നിട്ടും അത് എങ്ങനെയാകും സംഭവിച്ചിട്ടുണ്ടാവുക ? തീർന്നില്ല, ഈ  നവപാഷാണത്തിൽ പാലും പഞ്ചാമൃതവും അഭിഷേകം നടത്തിയാൽ മാറാ രോഗങ്ങൾക്ക് പോലും ഔഷധമാണെന്ന് കണ്ടെത്തി, ആ നവപാഷാണം കൊണ്ട് വിഗ്രഹങ്ങൾ ഉണ്ടാക്കി,  അവയെല്ലാം ലോക നന്മക്ക്  വിട്ടു കൊടുത്തു. സാമാന്യർക്ക് സാധ്യമായതാണോ ഇവയെല്ലാം ?   ഇതിന് പിന്നിൽ പ്രവർത്തിച്ച ആ master brain ന...

ക്ഷേത്രത്തിലെ പൂജാ ഉപകരണങ്ങള്‍

*_🚩ക്ഷേത്രത്തിലെ പൂജാ ഉപകരണങ്ങള്‍_* *ആവണപലക :- പൂജയ്ക്ക് ഇരിക്കാനായി ഉപയോഗിക്കുന്നത്. കൂര്‍മ്മത്തിന്റെ ശിരസ്സും, കാലുകളുമെല്ലാം അടങ്ങിയ മരപലകയില്‍ അക്ഷരങ്ങള്‍ കൊത്തിയിരിക്കും.* *നിലവിളക്ക് :- തറയില്‍ വെക്കുന്ന വിളക്ക്, സര്‍വ്വഐശ്വര്യത്തിന്റെയും പ്രതീകമാണ്. സര്‍വ്വദേവതകളും നിലവിളക്കില്‍ കുടികൊള്ളുന്നു. താന്ത്രിക പ്രകാരം കത്തിനില്‍ക്കുന്ന ദീപം കുണ്ഡലിന്യഗ്നിയുടെ പ്രതീകമാണ്. ദീപം എരിയുമ്പോള്‍ സൂക്ഷ്മമായി ഓംകാര ധ്വനിയുണ്ടാക്കുകയും മന്ത്ര സാന്നിദ്ധ്യത്താല്‍ ദുര്‍മൂര്‍ത്തികള്‍ക്ക് അവിടം അപ്രാപ്യമാവുകയും ചെയ്യുന്നു.* *കൊടിവിലക്ക് :- ദീപം കത്തിക്കുന്നതിന് ഉപയോഗിക്കുന്നു. നെയ്യൊഴിച്ച് രണ്ടു തിരി കൂട്ടിയിട്ടാണ്‌ കത്തിക്കുന്നത്.* *കവരവിളക്ക് :- ഒരു ഇരുപ്പില്‍ നിന്ന് മൂന്ന് ശാഖയായി പുറപ്പെടുന്ന സമ്പ്രദായത്തിലുള്ളവിളക്ക്.* *ദീപാരാധന തട്ട് :- 3,5,7,9 എന്നിങ്ങനെ തട്ടുകളോടുകൂടിയ വിളക്ക്. തട്ടുകളില്‍ വലിപ്പക്രമമനുസരിച്ച്‌ തിരിവെക്കാന്‍ കുഴികളുണ്ടാകും.* *ശംഖും ശംഖുകാലും :- ശംഖ് എന്നത് ഒരു കടല്‍ ജീവിയുടെ പുറന്തോട് ആണ്. സാധാരണ ശംഖ് ഇടത്തോട്ട് പിരിഞ്ഞിരിക്കുന്നു. വലംപിരി ശംഖുകള്‍ വലത്തോട്ട് പിരിഞ്ഞിരിക്കു...

പ്രസാദം കിട്ടിയാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില ശീലങ്ങൾ.

*പ്രസാദം കിട്ടിയാൽ* *ചെയ്യേണ്ടതും* *ചെയ്യരുതാത്തതുമായ* *ചില ശീലങ്ങൾ.* 💕🙏💕 ക്ഷേത്രങ്ങളില്‍ പോയാല്‍ വഴിപാടു കഴിക്കുന്നവര്‍ പലരുമുണ്ട്... വഴിപാടു നടത്തിയാൽ പ്രസാദം കിട്ടുകയും ചെയ്യും... പല കാര്യസിദ്ധികള്‍ക്കായി പലതരം വഴിപാടുകള്‍ നടത്തുന്നവരുമുണ്ട്... വഴിപാടുകള്‍ നടത്തി പെട്ടെന്നു തന്നെ പ്രസാദം വാങ്ങാതെ തിരിച്ചു വരുന്നവരുമുണ്ട്... സമയമില്ലാത്തതും, സൗകര്യമില്ലാത്തതുമാകും, കാരണം... ഇതു പോലെ വഴിപാടു പ്രസാദം ബാക്കി വരുന്നത് എന്തു ചെയ്യണം എന്നറിയാത്തവരുമുണ്ട്. ഇതേക്കുറിച്ചുള്ള ചില കാര്യങ്ങൾ....       വഴിപാടു നടത്തിയാല്‍ പ്രസാദം വാങ്ങിക്കണമെന്നതാണ് ശാസ്ത്രം... ഏതു വഴിപാടു നടത്തിയാലും അതിനു പ്രസാദമുണ്ടെങ്കില്‍ അതു വാങ്ങുക തന്നെ വേണം...  ഇല്ലെങ്കില്‍ നടത്തിയ വഴിപാടിന് ഗുണമുണ്ടാകില്ലെന്നു പറയും... അമ്പലത്തില്‍ നിന്നും വഴിപാടു നടത്തി കിട്ടുന്ന പ്രസാദം അമ്പലത്തില്‍ തന്നെ ഉപേക്ഷിക്കരുത്... ഇത് വീട്ടില്‍ കൊണ്ടു വന്നാലേ ഇതിന്റെ പൂര്‍ണ്ണ ഗുണവും, ഐശ്വര്യവും ലഭിക്കൂ എന്നു വേണം, പറയുവാന്‍... കഴിക്കാനുള്ളതാണെങ്കിൽ അത് കഴിച്ചശേഷം ബാക്കി വരുന്ന ഇലയും, പൂവും വീട്ടിലെ വൃത്തിയുള്ള സ്ഥലത്തു വ...