ശനിദേവന് പ്രാധാന്യമുള്ള ശനി

*_🚩ശനിദേവന് പ്രാധാന്യമുള്ള ശനി_*

*ശനിയുടെ അധിപൻ - ശനി* 
*ദേവൻ - ഹനുമാൻ, ശാസ്താവ്.*

*കറുപ്പോ നീലയോ വസ്ത്രം ധരിക്കാം.*

*ഇന്ദ്രനീലക്കല്ലുകളും  അണിയാം.*

*ശനിയാഴ്ച വ്രതം*

*ശനി ദോഷങ്ങള്‍ മാറാന്‍ വേണ്ടിയാണ് ശനിയാഴ്ച വ്രതം അനുഷ്ഠിക്കേണ്ടത്. ശാസ്താപ്രീതികരമാണ് ഈ വ്രതം. പുലര്‍ച്ചെ കുളിച്ച് ശാസ്തക്ഷേത്രദര്‍ശനം നടത്തണം. ശാസ്തസ്തുതികള്‍, ശനീശ്വരകീര്‍ത്തനങ്ങള്‍ ഇവ പാരായണം ചെയ്യുക. ശാസ്താവിന് നീരാഞ്ജനം വഴിപാടു കഴിക്കുക. തേങ്ങയുടച്ച് രണ്ടു മുറികളിലും എണ്ണയൊഴിച്ച് എള്ളുകിഴികെട്ടിയ തിരികത്തിച്ച് ശാസ്താവിന്റെ തിരുനടയില്‍ സമര്‍പ്പിക്കുന്ന വഴിപാടാണിത്.* 

*നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ശനിക്ക്‌ കറുത്ത എള്ള്, ഉഴുന്ന്, എണ്ണ ഇവ വഴിപാടായി നല്‍കുക. കറുത്ത വസ്ത്രവും ശനിക്ക്‌ പ്രിയംകരമാണ്. ശനീശ്വരപൂജയും കഴിക്കുക. ഉപവാസമോ ഒരിക്കലൂണോ നിര്‍ബന്ധം.*

*സൂര്യനിൽ നിന്നും ആറാമത്തെ ഗ്രഹമാണ് ശനി, വ്യാഴത്തിനു ശേഷമായി സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹവുമാണിത്. പാശ്ചാത്യർ റോമൻ ദേവനായ സാറ്റണിന്റെ നാമം ഇതിനു ചാർത്തിയിരിക്കുന്നു, ഗ്രീക്ക് ഐതിഹ്യത്തിലെ ക്രോണസും (സിയൂസിന്റെ പിതാവായ ടൈറ്റൻ), ബാബിലോണിയയിലെ നിനൂർത (Ninurta), ഹിന്ദു ഐതിഹ്യത്തിലെ ശനി എന്നിവ ഈ ഗ്രഹത്തിനെ ബന്ധപ്പെടുത്തിയാണ്. റോമൻ ദേവന്റെ അരിവാളിനെ സൂചിപ്പിക്കുന്നതാണ് ശനിയുടെ ചിഹ്നം ഈ ഗ്രഹത്തിന്റെ അധിദേവത ശാസ്താവും ശക്തി ക്രിയാശക്തിയുമാണ്. അതായത്; പ്രവർത്തിക്കാനുള്ള പ്രേരണ നൽകുന്ന ശക്തി.* 

*ശരീരത്തിലെ കാൽമുട്ടുകൾ, പാദം, മനസ്സ്, മജ്ജ, പ്ലീഹ, നഖം, തലമുടി, വാരിയെല്ല് തുടങ്ങിയവകളെയെല്ലാം നിയന്ത്രിക്കുന്നത് ശനിദേവനാണ്. ആയതിനാൽ ശനിഗ്രഹം ഒരു വ്യക്തിയുടെ ജാതകത്തിൽ ദോഷകരമായി നിൽക്കുന്നുവെന്നാൽ ആ വ്യക്തിക്ക് ഈ ഭാഗങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങൾ ബാധിക്കുന്നു. അതിനാൽ ശനീശ്വര മന്ത്രം ജപിച്ചാൽ രോഗങ്ങൾ വരാതിരിക്കുകയും, ബാധിച്ചാൽ ചികിത്സ ഫലപ്രദമാവുകയും ചെയ്യുന്നു.*

*ശനി ബീജ മന്ത്രം*

*ഓം ഐം ഹ്രീം ശ്രീം ശനൈശ്വരായ നമഃ*

 *ശനി അധിപനായ നാഗം - കാളിയന്‍, ശംഖപാലന്‍*

 *ശനിയുടെ അതിദേവതകൾ - ഹനുമാൻ, ശാസ്താവ്*

 *പ്രാർത്ഥന ദിക്ക് - പടിഞ്ഞാറോട്ട് നോക്കി പ്രാർത്ഥിക്കണം.*

*നിറം - കറുപ്പ് നിറം*

*പ്രധാന പുഷ്പങ്ങൾ - നീലശംഖുപുഷ്പം, കരിങ്കൂവളം.*

*ധാന്യം -  എള്ള്*

*ഔഷധം - കച്ചുരി (കച്ചോലം)*

*ചമത -  വാനിലി*

*പത്മം - വില്ല്*

*നിവേദ്യം - വെള്ള നിവേദ്യം + എള്ള്*

*ശനി സ്തോത്രം-*

*നീലാഞ്ചന സമാഭാസം*
*രവിപുത്രം യമാഗ്രജം*
*ഛയാ മാർത്താണ്ഡ സംഭൂതം*
*തം നമാമി ശനൈശ്വര്യം.*

*ശനി ഗായത്രി-*

*ഓം കാകധ്വജായ വിദ്മഹേ*
*ഖഡ്ഗ ഹസ്തായ ധീമഹി*
*തന്നോ മന്ദ പ്രചോതയാദ്*

*ശനി സ്തുതി-*

*സൌരിഃ ശനൈശ്വരഃ കൃഷ്ണോ* *നീലോല്പലനിഭോ ശനിഃ* *ശുഷ്കോദരോ  വിശാലാക്ഷോ* *ദുർനിരീക്ഷ്യോ  വിഭീഷണഃ.*

*ശിഖികണ്ഠനിഭോ നീല ച്ഛായാഹൃദയനന്ദനഃ* *കാലദൃഷ്ടിഃ കോടരാക്ഷഃ*
*സ്ഥൂലരോമാവലീമുഖഃ.*

*ദിർഘോ നിർമാംസഗാത്രസ്തു ശുഷ്കോ ഘോരോ ഭയാനകഃ*
*നീലാംശുഃ ക്രോധനോ രൗദ്രോ*
*ദീർഘശ്മശ്രു ജഡാധരഃ.*

*മന്ദോ മന്ദഗതിഃ ഖഞ്ജോ*
*തൃപ്തഃ സംവർത്തകോ യമഃ*
*ഗ്രഹരാജകരാളശ്ച സൂര്യപുത്രോ  രവിഃ ശശിഃ.*

*ശമീപുഷ്പപ്രിയഃ  ശ്യാമഃ* *സ്ത്രൈലോക്യാഭയദായകഃ*
*നീലവാസാഃ ക്രിയാസിന്ധുർ- നീലാഞ്ജനചയ ച്ഛവിഃ.*

*ഏതത് സ്തോത്രം  സദാ ഭക്ത്യാ*
 *ദിനനാഥസുതസ്യ ച പഠേത് നിത്യം തസ്യ പീഡാ*
*സമസ്തം നശ്യതി ധ്രുവം.*

*ജന്മലഗ്ന സ്ഥിതോവാപി*
*ഗോചരേ, ക്രൂരരാശികേ ദശാസുചഗതേ സൗരഃ* *സ്തദാസ്തവമിമം പഠേത്.*
*അനിഷ്ടഫലജാലാനി ഭസ്മസാദ്കുരുതേ ശനിഃ*
*സംപ്രീതശ്ച ഭവേത് നിത്യം*
*ശുഭം ച കുരുതേ സദാ.*

*(കടപ്പാട്)*

*🚩🕉️🔯🪔 BGG 🪔🔯🕉️🚩*

Comments

Popular posts from this blog

ഭക്തന്_കാവൽ_ഭഗവാൻ

വംശി നാരായൺ മന്ദിർ

ഒരു നർമ്മ കഥ