വസിഷ്ഠേശ്വരർ ക്ഷേത്രം
*_🛕ക്ഷേത്ര പരിചയം BGG യിലൂടെ🛕_* *_🚩24 മിനുട്ടു കൂടുമ്പോള്‍ സ്വയം അഭിഷേകം നടക്കുന്ന അത്ഭുത ക്ഷേത്രം_* *തമിഴ്നാട്ടിലെ തഞ്ചാവൂരിലെ അത്ഭുത ക്ഷേത്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരിടമാണ് വസിഷ്ഠേശ്വരർ ക്ഷേത്രം.* *കാവേരി നദിയോട് ചേർന്നാണ് ഈ ക്ഷേത്രമുള്ളത്. അതിനാൽ തേൻകുടി തിട്ടൈ എന്നും ഇതിനു പേരുണ്ട്. തിട്ടൈ എന്നാൽ തമിഴിൽ മൺകൂന, ഉയർന്നിരിക്കുന്ന ഇടം എന്നൊക്കെയാണ് അർഥം.* *ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഓരോ 24 മിനിറ്റിലും ഓരോ തുള്ളി ജലം വീതം ജലാഭിഷേകം നടക്കുന്ന ശിവലിംഗം. മേൽക്കൂരയിൽ നിന്നും ഓരോ 24 മിനിറ്റ് (ഒരു നാഴിക) നേരം കൂടുമ്പോൾ കൃത്യം ഒരുതുള്ളി വെള്ളം വീതം ശിവലിംഗത്തിലേക്ക് എത്തുന്നു.* *ഇവിടുത്തെ ശിവലിംഗത്തിനു മേലെയുള്ള ക്ഷേത്ര വിമാനയിൽ (മേല്‍ക്കൂരയില്‍) ഒരു ദ്വാരം മാത്രമാണുള്ളത്. എങ്ങനെയാണ് അവിടെ നിന്നും ഓരോ നാഴികയിലും ഒരു തുള്ളി വെള്ളം മാത്രം എത്തുന്നത് എന്നത് ഇന്നും പിടികിട്ടാത്ത രഹസ്യമാണ്.* *ക്ഷേത്രവിമാനയിൽ അത്ഭുത ശക്തികളുള്ള സൂര്യകാന്തക്കലും ചന്ദ്രകാന്തക്കല്ലും സ്ഥാപിച്ചിട്ടുണ്ടത്രെ. ഇവ അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുത്ത് അതിനെ കൃത്യം ഒരു തുള്ളി ജലമാക്...