അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രം

*അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രം.*

തിരുവനന്തപുരം ജില്ലയിലെ പൂവാറിനടുത്തുള്ള അരുമാനൂരിൽ  സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രം. ശിവപാർവ്വതിമാർക്കാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. ശിവനെ നായനാർ ആയും, പാർവ്വതി ദേവിയെ നാച്ചിയാർ ആയുമാണ്‌ ആരാധിക്കുന്നത്.  

ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ടിരിക്കുന്ന ഇതിന് സംഘകാലഘട്ടം മുതലുള്ള പുരാതന വേരുകൾ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.  ജീർണ്ണാവസ്ഥയിലായിരുന്ന  ക്ഷേത്രം  കൊല്ലവർഷം 1088-ൽ ശ്രീനാരായണ ഗുരുവിൻ്റെ മാർഗ്ഗനിർദ്ദേശപ്രകാരം  നവീകരിച്ച്  ക്ഷേത്രം  കൂടുതൽ മനോഹരവും  ഭക്‌തസാന്ദ്രമാവുമാക്കി.

ആണ്ടുതോറുമുള്ള ക്ഷേത്രത്തിലെ  10 ദിവസത്തെ വാർഷിക ഉത്സവം  മകര മാസത്തിലാണ് നടക്കുന്നത്.
എല്ലാ വിശേഷദിവസങ്ങളും ക്ഷേത്രത്തിൽ ഭക്തിപുരസ്സരം ആഘോഷിക്കുന്നു. കുംഭമാസത്തിലെ ശിവരാത്രിയും ധനുമാസത്തിലെ തിരുവാതിരയുമാണ്  വിശേഷാൽ ദിവസങ്ങൾ.  നവരാത്രി, തൃക്കാർത്തിക എന്നിവയാണ് ക്ഷേത്രത്തിലെ മറ്റ് പ്രധാന ആഘോഷങ്ങൾ.

Comments

Popular posts from this blog

ഭക്തന്_കാവൽ_ഭഗവാൻ

വംശി നാരായൺ മന്ദിർ

ഒരു നർമ്മ കഥ