സൂര്യ മന്ത്രം

*🌞സൂര്യ മന്ത്രം🌞*

*മന്ത്രം:-*

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം
തമോരിം സര്‍വപാപഘ്നം പ്രണതോസ്മി ദിവാകരം



*☀️മലയാള വ്യാഖ്യാനം:-*

*ജപാകുസുമസങ്കാശം –* ചുവന്ന ജപാ പുഷ്പം (ചെമ്പരത്തി) പോലെ ദീപ്തമായ ഭാസുരനായി,

*കാശ്യപേയം –* മഹർഷിയായ കശ്യപന്റെ പുത്രനായ,

*മഹാദ്യുതിം –* അതുല്യമായ തേജസ്സോടെ പ്രകാശിക്കുന്നവനെ,

*തമോരിം –* ഇരുട്ടിന്റെ (അജ്ഞാനത്തിന്റെ) ശത്രുവായ,

*സര്‍വപാപഘ്നം –* എല്ലാ പാപങ്ങളും ദോഷങ്ങളും നശിപ്പിക്കുന്നവനെ,

*പ്രണതോസ്മി ദിവാകരം –* ഞാൻ ഭക്തിയോടെ നമസ്കരിക്കുന്നു, ദിവാകരനായ (പകൽ സൃഷ്ടിക്കുന്ന) സൂര്യനാഥനെ.


*👉 അർത്ഥം:-*
“ചെമ്പരത്തിപൂവിനെപ്പോലെ ചുവപ്പും തേജസ്സും നിറഞ്ഞ, കശ്യപ മഹർഷിയുടെ പുത്രനായ, ഇരുട്ടിനെയും അജ്ഞാനത്തെയും നീക്കിപ്പാർത്തും, എല്ലാ പാപങ്ങളും ദോഷങ്ങളും നശിപ്പിക്കുന്ന സൂര്യനാഥാ, ഞാൻ നിന്നോട് വിനീതമായി പ്രണാമം അർപ്പിക്കുന്നു.”


🌸സൂര്യദേവൻ 


🌸സൂര്യന്റെ രഥത്തിൽ മാസംതോറും മാറി മാറി കയറിയിരിക്കുന്നതു വെവ്വെറെയുള്ള ആദിത്യന്മാർ, ഋഷികൾ, ഗന്ധർവ്വന്മാർ, അപ്സരസ്സുകൾ, യക്ഷന്മാർ, സർപ്പങ്ങൾ, രാക്ഷസന്മാർ എന്നിവരാകുന്നു.

🌸ചൈത്രമാസത്തിൽ

മധുമാസം എന്നു പറയാറുള്ള ചൈത്രമാസത്തിൽ എല്ലാദിവസവും സൂര്യന്റെ തേരിൽക്കയറി ഇരിക്കുന്നത്
ധാതാവ് എന്ന ആദിത്യനും
ക്രതുസ്ഥലാ എന്ന അപ്സരസ്സും
പുലസ്ത്യൻ എന്ന ഋഷിയും
വാസുകി എന്ന സർപ്പവും
രഥഭൃത് എന്ന യക്ഷനും
ഹേതി എന്ന രാക്ഷസനും
തംബുരു എന്ന ഗന്ധർവ്വനുമാകുന്നു.

🌸വൈശാഖമാസത്തിൽ

മാധവം എന്നു പറയാറുള്ള വൈശാഖമാസത്തിൽ
ആര്യമാ എന്ന ആദിത്യനും
പുഞ്ജിക സ്ഥല എന്ന അപ്സരസ്സും
പുലഹൻ എന്ന ഋഷിയും
കച്ഛവീരൻ എന്ന സർപ്പവും
രഥൗജസ്സ് എന്ന യക്ഷനും
പ്രഹേതി എന്ന രാക്ഷസനുമാകുന്നു
🌸ജ്യേഷ്ഠമാസത്തിൽ

മിത്രൻ എന്ന ആദിത്യനും
മേനക എന്ന അപ്സരസ്സും
അത്രി എന്ന ഋഷിയും
തക്ഷകൻ എന്ന സർപ്പവും
രഥസ്വനൻ എന്ന യക്ഷനും
പൗരുഷേയൻ എന്ന രാക്ഷസനും
ഹാഹാ എന്ന ഗന്ധർവ്വനുമാകുന്നു.

🌸ആഷാഢമാസത്തിൽ

വരുണൻ എന്ന ആദിത്യനും
സഹജന്യ എന്ന അപ്സരസ്സും
വസിഷ്ഠൻ എന്ന ഋഷിയും
നാഗം എന്ന സർപ്പവും
ചിത്രരഥൻ എന്ന യക്ഷനും
രഥൻ എന്ന രാക്ഷസനും
ഹൂഹു എന്ന ഗന്ധർവ്വനുമാകുന്നു.

🌸ശ്രാവണമാസത്തിൽ
ഇന്ദ്രൻ എന്ന ആദിത്യനും
പ്രമ്ളോച എന്ന അപ്സരസ്സും
അംഗിരസ്സ് എന്ന ഋഷിയും
ഏലാപുത്രൻ എന്ന സർപ്പവും
സോതൻ എന്ന യക്ഷനും
സർപ്പി എന്ന രാക്ഷസനും
വിശ്വാവസു എന്ന ഗന്ധർവ്വനുമാകുന്നു.

🌸ഭാദ്രപദമാസത്തിൽ

വിവസ്വൻ എന്ന ആദിത്യനും
അനുമ്ളോച എന്ന അപ്സരസ്സും
ഭൃഗു എന്ന ഋഷിയും
ശംഖപാലൻ എന്ന സർപ്പവും
ആപൂരണൻ എന്ന യക്ഷനും
വ്യാഘ്രൻ എന്ന രാക്ഷസനും
ഉഗ്രസേനൻ എന്ന ഗന്ധർവ്വനുമാകുന്നു.

🌸അശ്വിനിമാസത്തിൽ

പൂഷാവ് എന്ന ആദിത്യനും
ഘൃതാചി എന്ന അപ്സരസ്സും
ഗൗതമൻ എന്ന ഋഷിയും
ധനഞ്ജയൻ എന്ന സർപ്പവും
സുഷേണനും എന്ന യക്ഷനും
വാതൻ എന്ന രാക്ഷസനും
വസുരുചി എന്ന ഗന്ധർവ്വനുമാകുന്നു.

🌸കാർത്തികമാസത്തിൽ

പർജ്ജനൻ എന്ന ആദിത്യനും
വിശ്വാചി എന്ന അപ്സരസ്സും
ഭരദ്വാജൻ എന്ന ഋഷിയും
ഐരാവതൻ എന്ന സർപ്പവും
സേനജിത് എന്ന യക്ഷനും
ആപനുമാൻ എന്ന രാക്ഷസനും
വിശ്വാവസു എന്ന ഗന്ധർവ്വനുമാകുന്നു.

🌸മാർഗ്ഗശീർഷമാസത്തിൽ

അംശൻ എന്ന ആദിത്യനും
ഉർവ്വശി എന്ന അപ്സരസ്സും
കശ്യപൻ എന്ന ഋഷിയും
മഹാപത്മൻ എന്ന സർപ്പവും
താർഷ്യൻ എന്ന യക്ഷനും
വിദ്യുത് എന്ന രാക്ഷസനും
ചിത്രസേനൻ എന്ന ഗന്ധർവ്വനുമാകുന്നു.

🌸പൗഷമാസത്തിൽ

ഭഗൻ എന്ന ആദിത്യനും
പൂർവ്വചിത്തി എന്ന അപ്സരസ്സും
ക്രതു എന്ന ഋഷിയും
കാർക്കോടകൻ എന്ന സർപ്പവും
അരിഷ്ടനേമി എന്ന യക്ഷനും
സ്ഫൂർജ്ജൻ എന്ന രാക്ഷസനും
ഊർണ്ണായു എന്ന ഗന്ധർവ്വനുമാകുന്നു.

🌸മാഘമാസത്തിൽ

ത്വഷ്ടാ എന്ന ആദിത്യനും
തിലോത്തമ എന്ന അപ്സരസ്സും
ജമദഗ്നി എന്ന ഋഷിയും
കുംബലൻ എന്ന സർപ്പവും
ഋതജിത്. എന്ന യക്ഷനും
ബ്രഹ്മോപേതൻ എന്ന രാക്ഷസനും
ധൃതരാഷ്ട്രൻ എന്ന ഗന്ധർവ്വനുമാകുന്നു.

🌸ഫാൽഗുണമാസത്തിൽ
വിഷ്ണു എന്ന ആദിത്യനും
രംഭ എന്ന അപ്സരസ്സും
വിശ്വാമിത്രൻ എന്ന ഋഷിയും
അശ്വതരൻ എന്ന സർപ്പവും
സത്യജിത് എന്ന യക്ഷനും
യജ്ഞോപേതൻ എന്ന രാക്ഷസനും
സുവർച്ചസ്സ് എന്ന ഗന്ധർവ്വനുമാകുന്നു.

🌸ഈ ഏഴെഴുപേർ അതാതു മാസങ്ങളിൽ സൂര്യ മണ്ഡലത്തിലെ വസിക്കുന്നു. മഹർഷിമാർ സൂര്യനെ സ്തുതിക്കുന്നു; ഗന്ധർവന്മാർ പാടുന്നു; അപ്സരസ്സുകൾ നൃത്തം ചെയ്യുന്നു; രാക്ഷസന്മാർ അകമ്പാടിയായി പിന്നാലെ പോകുന്നു; സർപ്പങ്ങൾ തേരിൽ കെട്ടുവാനുള്ള കുതിരകളെ തയ്യാറാക്കുന്നു; യക്ഷന്മാർ കടിഞ്ഞാൺ പിടിക്കുന്നു; ബാലഖില്യന്മാർ സൂര്യന്റെ ചുറ്റും നിരന്നു നിൽക്കുന്നു. സൂര്യമണ്ഡലത്തിൽ പേർ ഈ ഏഴെഴുപേർ അടങ്ങിയ സംഘങ്ങളാണ് അവരവരുടെ കാലത്ത് ചൂട്, തണുപ്പ്, മഴ എന്നിവയ്ക്ക് കാരണം ആയിതീരുന്നത്. [വിഷ്ണു പുരാണം 2-ാം അംശം 8-ാം അദ്ധ്യായം]🌸

🙏ശാന്തിസുരേഷ് പനവേലിൽ

കടപ്പാട്
സോഷ്യല് മീഡിയ

Comments

Popular posts from this blog

ഭക്തന്_കാവൽ_ഭഗവാൻ

വംശി നാരായൺ മന്ദിർ

ഒരു നർമ്മ കഥ