വിഷ്ണുസ്തുതി
*വിഷ്ണുസ്തുതി*
🙏🌹💐🪷🕉️🌸🌷🌺🙏
മത്സ്യമായി വന്ന നീയൊ-
രാമയായി പിന്നെയും
ചിത്സ്വരൂപനായ നീ
മഹാവരാഹമായതും
വെട്ടിടുന്നതൂണിൽ നിന്നും
പൊട്ടി നീ നൃസിംഹമായ്
ദുഷ്ടനാം ഹിരണ്യനെ
പിളർന്ന ഭക്തവത്സലാ
ശുദ്ധനാം മഹാബലീ
തലയിൽ വച്ചു തൃക്കഴൽ
മുക്തികാട്ടി നിന്നു
മുട്ടനായ വാമനനൻ ഭവാൻ
രാമനെന്നു പേരുകേട്ടൊ-
രാത്മരൂപനായ നീ
സോമശേഖരൻ വിധി
ഗുഹൻ ഗണേശനും ഭവാൻ
സത്യമായ തത്വമേ
സമസ്ത ജീവരക്തമേ
ഭക്തമാനസസരസ്സി-
ലുള്ള നല്ല ഹംസമേ
എന്നുമെങ്ങുമേതീലും
നിറഞ്ഞിടുന്ന രൂപമേ
നിന്നെയാരറിഞ്ഞിടുന്നു
നിർമ്മലസ്വരൂപമേ
ആനയെപിടിച്ചൊരാ
മുതലയെ വിടർത്തി നീ
ദീനരക്ഷകാ വിടർത്തി-
ടേണമെന്റെ മായയെ
കല്ലവലുതന്നവനു
നല്ലതൊക്കെനൽകിയ
നല്ലവൻ ഭവാനെനിക്കു
നല്ലതൊന്നു നൽകണേ
കുന്നടുത്തുയർത്തി നീ
കുടപിടിച്ചു നിന്നപോൽ
എന്നെയുമുയർത്തി-
യൊന്നനുഗ്രഹിച്ചിടേണമേ
തേരുമായിവന്നവനു
നീരിലും തെളിഞ്ഞപോൽ
നേരിൽനിന്റെരൂപമെന്റെ
നേരെയൊന്നുകാട്ടണേ
ഇഷ്ടനായൊരർജ്ജുനന്റെ
കൃഷ്ണനായസാരഥീ
ശിഷ്ടമെന്റെ ജീവിത-
രഥത്തെയും തെളിക്കണേ
വാക്കുമെൻപ്രവൃത്തിയും
പൊരുത്തമായിരിക്കണം
ആർക്കുമെന്നിൽനിന്നു-
പദ്രവം വരാതിരിക്കണം
നിൽപ്പിലുമിരിപ്പിലും
കിടപ്പിലും നടപ്പിലും
അല്പവും മറന്നിടായ്ക
നിന്നെ നിദ്രയിങ്കലും
ബുദ്ധിമോശമായി ഞാന-
ബദ്ധമെന്തു ചെയ്കിലും
ഭക്തലോകമിത്രമേ
പൊറുത്തനുഗ്രഹിക്കണേ
പാഹി നന്ദനന്ദനാ
മുകുന്ദ ഹേ ജനാർദ്ദനാ
പാഹിമാം മനോഹരാംഗ
മാധവാ ദയാനിധേ...🙏
കടപ്പാട്
സോഷ്യൽ മീഡിയ
🙏🌹💐🪷🕉️🌸🌷🌺🙏
Comments
Post a Comment