Posts

Showing posts from December, 2025

കക്കാട് കണ്ഠൻ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

Image
*_🚩കക്കാട് കണ്ഠൻ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം_ * *തിരുവനന്തപുരം നഗരമധ്യത്തിൽ ആയുർവേദ കോളേജ് ജംഗ്ഷനിൽ നിന്നും MG റോഡ് വഴി 150 മീറ്റർ വടക്കോട്ട് നടന്നാൽ റോഡിന്റെ കിഴക്ക് വശത്തായി 'കക്കാട് കണ്ഠൻ ശ്രീ ധർമ്മശാസ്താ ക്ഷേത്ര' കവാടം കാണാം. പുരാതനമായ ചെറിയൊരു ക്ഷേത്രമാണ്.*  *ശനിദോഷനിവാരണത്തിന് പ്രസിദ്ധിയാർജിച്ച ക്ഷേത്രമാണ് കക്കാട് കണ്ഠൻ ശ്രീ ധർമ്മശാസ്താ  ക്ഷേത്രം. ശനീശ്വരനായ ശാസ്‌താവിന്റെ അനുഗ്രഹത്തിനായി നടത്തുന്ന നീരാഞ്ജന വഴിപാട്, നാഗരൂട്ട്, മൃത്യുഞ്ജയ ഹോമം എന്നിവ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്. ശനിദശയിലെ ദോഷങ്ങൾ, ഏഴരശനി, കണ്ടകശനി, അഷ്ടമശനി തുടങ്ങിയ ദോഷങ്ങൾ മാറ്റി സമാധാനവും, സുഖഐശ്വര്യങ്ങളും കൈവരുത്തുവാൻ വേണ്ടിയുള്ള  വഴിപാടുകൾ  നടത്തുവാൻ  ധാരാളം ഭക്തജനങ്ങൾ ഇവിടെ എത്തിച്ചേരുന്നു.* *വിശ്വാസത്തിന്റെ ചരിത്രപരമായ പ്രാധാന്യമുള്ള ഈ ക്ഷേത്രം പൗരാണിക പാരമ്പര്യങ്ങളുടെ സാക്ഷ്യപത്രമായി ആരുടെയും ശ്രദ്ധയിൽ പെടാതെ നിലകൊള്ളുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നത്.*

വിഷ്ണുസ്തുതി

*വിഷ്ണുസ്തുതി* 🙏🌹💐🪷🕉️🌸🌷🌺🙏 മത്സ്യമായി വന്ന നീയൊ- രാമയായി പിന്നെയും ചിത്സ്വരൂപനായ നീ മഹാവരാഹമായതും വെട്ടിടുന്നതൂണിൽ നിന്നും പൊട്ടി നീ നൃസിംഹമായ് ദുഷ്ടനാം ഹിരണ്യനെ പിളർന്ന ഭക്തവത്സലാ ശുദ്ധനാം മഹാബലീ തലയിൽ വച്ചു തൃക്കഴൽ മുക്തികാട്ടി നിന്നു മുട്ടനായ വാമനനൻ ഭവാൻ രാമനെന്നു പേരുകേട്ടൊ- രാത്മരൂപനായ നീ സോമശേഖരൻ വിധി ഗുഹൻ ഗണേശനും ഭവാൻ സത്യമായ തത്വമേ സമസ്ത ജീവരക്തമേ ഭക്തമാനസസരസ്സി- ലുള്ള നല്ല ഹംസമേ എന്നുമെങ്ങുമേതീലും നിറഞ്ഞിടുന്ന രൂപമേ നിന്നെയാരറിഞ്ഞിടുന്നു നിർമ്മലസ്വരൂപമേ ആനയെപിടിച്ചൊരാ മുതലയെ വിടർത്തി നീ ദീനരക്ഷകാ വിടർത്തി- ടേണമെന്റെ മായയെ കല്ലവലുതന്നവനു നല്ലതൊക്കെനൽകിയ നല്ലവൻ ഭവാനെനിക്കു നല്ലതൊന്നു നൽകണേ കുന്നടുത്തുയർത്തി നീ  കുടപിടിച്ചു നിന്നപോൽ എന്നെയുമുയർത്തി- യൊന്നനുഗ്രഹിച്ചിടേണമേ തേരുമായിവന്നവനു  നീരിലും തെളിഞ്ഞപോൽ നേരിൽനിന്റെരൂപമെന്റെ നേരെയൊന്നുകാട്ടണേ ഇഷ്ടനായൊരർജ്ജുനന്റെ കൃഷ്ണനായസാരഥീ ശിഷ്ടമെന്റെ ജീവിത- രഥത്തെയും തെളിക്കണേ വാക്കുമെൻപ്രവൃത്തിയും പൊരുത്തമായിരിക്കണം ആർക്കുമെന്നിൽനിന്നു- പദ്രവം വരാതിരിക്കണം നിൽപ്പിലുമിരിപ്പിലും  കിടപ്പിലും നടപ്പിലും അല്പവും മറന്നിടായ്ക...

ഗണപതി സ്തുതി

_*ഗണപതി സ്തുതി*_                                       *ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം* *ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം* *ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭൂഷിതം* *ചിത്രരൂപധരം ദേവം വന്ദേഹം ഗണനായകം* *അംബികാഹൃദയാനന്ദം മാതൃഭിഃ പരിപാലിതം* *ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം* *സർവ്വവിഘ്നഹരം ദേവം സർവ്വവിഘ്ന വിവർജ്ജിതം* *സർവ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം* *ഗജാനനം ഭൂതഗണാദിസേവിതം* *കപിത്ഥജംബുഫലസാരഭക്ഷിതം* *ഉമാസുതം ശോകവിനാശകാരണം* *നമാമി വിഘ്നേശ്വര പാദപങ്കജം* *ശുക്ലാംബരധരം വിഷ്ണും* *ശശിവർണ്ണം ചതുർഭുജം* *പ്രസന്നവദനം ധ്യായേത്* *സർവ്വവിഘ്നോപശാന്തയേ*   🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

സൂര്യ മന്ത്രം

*🌞സൂര്യ മന്ത്രം🌞* *മന്ത്രം:-* ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം തമോരിം സര്‍വപാപഘ്നം പ്രണതോസ്മി ദിവാകരം *☀️മലയാള വ്യാഖ്യാനം:-* *ജപാകുസുമസങ്കാശം –* ചുവന്ന ജപാ പുഷ്പം (ചെമ്പരത്തി) പോലെ ദീപ്തമായ ഭാസുരനായി, *കാശ്യപേയം –* മഹർഷിയായ കശ്യപന്റെ പുത്രനായ, *മഹാദ്യുതിം –* അതുല്യമായ തേജസ്സോടെ പ്രകാശിക്കുന്നവനെ, *തമോരിം –* ഇരുട്ടിന്റെ (അജ്ഞാനത്തിന്റെ) ശത്രുവായ, *സര്‍വപാപഘ്നം –* എല്ലാ പാപങ്ങളും ദോഷങ്ങളും നശിപ്പിക്കുന്നവനെ, *പ്രണതോസ്മി ദിവാകരം –* ഞാൻ ഭക്തിയോടെ നമസ്കരിക്കുന്നു, ദിവാകരനായ (പകൽ സൃഷ്ടിക്കുന്ന) സൂര്യനാഥനെ. *👉 അർത്ഥം:-* “ചെമ്പരത്തിപൂവിനെപ്പോലെ ചുവപ്പും തേജസ്സും നിറഞ്ഞ, കശ്യപ മഹർഷിയുടെ പുത്രനായ, ഇരുട്ടിനെയും അജ്ഞാനത്തെയും നീക്കിപ്പാർത്തും, എല്ലാ പാപങ്ങളും ദോഷങ്ങളും നശിപ്പിക്കുന്ന സൂര്യനാഥാ, ഞാൻ നിന്നോട് വിനീതമായി പ്രണാമം അർപ്പിക്കുന്നു.” 🌸സൂര്യദേവൻ  🌸സൂര്യന്റെ രഥത്തിൽ മാസംതോറും മാറി മാറി കയറിയിരിക്കുന്നതു വെവ്വെറെയുള്ള ആദിത്യന്മാർ, ഋഷികൾ, ഗന്ധർവ്വന്മാർ, അപ്സരസ്സുകൾ, യക്ഷന്മാർ, സർപ്പങ്ങൾ, രാക്ഷസന്മാർ എന്നിവരാകുന്നു. 🌸ചൈത്രമാസത്തിൽ മധുമാസം എന്നു പറയാറുള്ള ചൈത്രമാസത്തിൽ എല്ലാദിവസവും...

നടയടച്ചാൽ ക്ഷേത്രദർശനം പാടില്ല

*_🚩നടയടച്ചാൽ ക്ഷേത്രദർശനം പാടില്ല_* *ക്ഷേത്രം അടച്ചിരിക്കുമ്പോഴോ അതിനുള്ളിൽ നിന്നും ഭഗവാൻ കാഴ്ച ശീവേലിക്കോ പ്രദക്ഷിണത്തിനോ പോയശേഷമോ ക്ഷേത്രദർശനം നടത്തരുത്. ദീപാരാധനക്ക് നടയടച്ചിരിക്കുമ്പോഴും ക്ഷേത്രദർശനം നടത്തരുത്. ആ സമയങ്ങളിൽ പ്രദക്ഷിണവും വയ്ക്കരുത്.*  *ഉത്സവകാലത്ത് മൂർത്തി ഗ്രാമപ്രദക്ഷിണത്തിൽ ഗർഭഗൃഹമായ ശ്രീകോവിലിനുള്ളിലെ സാന്നിധ്യവും തന്നോടൊപ്പം കൊണ്ടു പോകും. ആ നേരത്ത് ക്ഷേത്രം തുറന്നിട്ടുണ്ടെങ്കിൽ കൂടി ദർശനം നടത്താൻ പാടില്ല. പുറത്തേക്ക് എഴുന്നെള്ളിയിരിക്കുന്ന മൂർത്തി തിരിച്ചെത്തുന്നതുവരെ കാത്തിരുന്നശേഷമേ മൂർത്തിക്ക് വഴിപാട് നടത്താവു.* *നിവേദ്യ സമയത്തു തൊഴുതുനിൽക്കാനും പാടുള്ളതല്ല.* *(കടപ്പാട്)* *🚩🕉️🔯🪔 BGG 🪔🔯🕉️🚩*